Thursday, September 24, 2026

പഞ്ചാബി ഹൗസിൽ വീണ്ടും ട്വിസ്റ്റ്; നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു; പിസിസി അധ്യക്ഷനായി തുടരും

ദില്ലി: പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. എഐസിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവതാണ് ഇക്കാര്യം അറിയിച്ചത്‌. സിദ്ദുവിന്റെ രാജി കോൺ​ഗ്രസ് ഹൈക്കമാന്റ് തള്ളുകയായിരുന്നു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം നാളെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി. ദില്ലി യിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. അതേസമയം പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കുമെന്ന് സിദ്ദു വ്യക്തമാക്കിയിരിന്നു.

Related Articles

Latest Articles