Sunday, September 20, 2026

വേശ്യാവൃത്തിക്കായി പൊതുനിരത്തിൽ ഇറങ്ങി ശ്രീലങ്കൻ സ്ത്രീകൾ

ശ്രീലങ്കയിൽ അരങ്ങേറുന്ന അരക്ഷിതാവസ്ഥയും പ്രശ്നങ്ങളും എല്ലാവർക്കും സുപരിചിതമാണ്. ജീവിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത രാജ്യത്തെ പെൺകുട്ടികളാണ് ഏറെ കഷ്ടതയിൽ കഴിയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അവരെ നയിച്ചത് വേശ്യാവൃത്തിയിലേക്ക് ആണ്. ജീവിക്കാനുള്ള പണം കൈയിൽ ഇല്ലാതെ വന്നതോടുകൂടി ശ്രീലങ്കൻ പെൺകുട്ടികൾ സ്വന്തം ശരീരം വിൽക്കുന്ന കാഴ്ചയാണിപ്പോൾ അവിടെ കാണാൻ കഴിയുന്നത്. നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക പ്രതിസന്ധി വന്നതോട് കൂടി ജോലി നഷ്ടമായി. ഇത്തരത്തിൽ കുടുംബത്തെ പോറ്റാനുള്ള വഴി അടഞ്ഞവരാണ് വേശ്യാവൃത്തിയിലേക്ക് കടന്നത്.
ജോലി നഷ്ടമായതോടെ ടെക്‌സ്‌റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന നിരവധി പെൺകുട്ടികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുത്തതായി ശ്രീലങ്കൻ മാധ്യമം ‘ദ് മോണിങ്’ റിപ്പോർട്ട് ചെയ്തു. കുടുംബം പട്ടിണിയായതോടെയാണ് ഇഷ്ടമില്ലാഞ്ഞിട്ടും യുവതികളും പെൺകുട്ടികളും കൂട്ടത്തോടെ ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞത്.

 

Related Articles

Latest Articles