Thursday, October 1, 2026

ബംഗ്ലാദേശിന് സമാനമായി ഭാരതത്തിലും ആഭ്യന്തരകലാപം ഉണ്ടാകണം ! ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു ; കലാപാഹ്വാനവുമായി ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്ത്

ദില്ലി : ഭാരതത്തിനെതിരെ വിദ്വേഷം നിറഞ്ഞ പരാമർശവുമായി ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്ത്. ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണമെന്നും മുമ്പ് ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു എന്നുമാണ് രാകേഷ് ടികായത്ത് പറയുന്നത്.

15 വർഷം ബം​ഗ്ലാദേശിൽ ഒരു രാഷ്ട്രീയ പാർട്ടി ഭരിച്ചു. ഭരണത്തിന് എതിരെയുള്ള കലാപമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിന് സമാനമായി ഇന്ത്യയിലും ആഭ്യന്തരകലാപം ഉണ്ടാകണമെന്ന് രാകേഷ് ടികായത്ത് പറയുന്നു. കൂടാതെ 2021 ജനുവരി 26 ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു. അന്ന് എനിക്ക് ഒരു അബദ്ധം പറ്റിയെന്നും രാകേഷ് ടികായത്ത് പറയുന്നു.

അതേസമയം, കുറ്റവാളികളെ സംരക്ഷിക്കുന്ന മമത സർക്കാരിന്റെ നടപടിയെയും രാകേഷ് ടികായത്ത് ന്യായീകരിക്കുന്നു. ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാർ കേസെടുത്തിട്ടുണ്ട്. പിന്നെയെന്തിനാണ് സമരം നടത്തുന്നത് ? പശ്ചിമ ബം​ഗാൾ സർക്കാരനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ​ഗൂഢാലോചനയുടെ ഭാ​ഗമാണ്. പ്രതിഷേധം നടത്തുന്ന ആളുകൾ ക്രിമിനലുകളാണെന്നും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ​ഗൂഢാലോചനയാണ് നടക്കുന്നതെന്നും രാകേഷ് ടികായത്ത് പറയുന്നു.

2021 ജനുവരി 26 ന് രാജപഥിൽ സൈനിക പരേഡ് നടക്കുന്ന ഘട്ടത്തിലാണ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള 20 ലക്ഷത്തോളം കലാപകാരികൾ രാജ്യ തലസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ച് വിട്ടത്. ഏറ്റവും ഒടുവിൽ ചെങ്കോട്ടയ്‌ക്ക് മുകളിൽ ഖലിസ്ഥാൻ പതാക ഉയർത്തിയത് വരെ കാര്യങ്ങൾ എത്തിയിരുന്നു.

Related Articles

Latest Articles