മലയാളത്തിലെ പ്രശസ്‌ത ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ടപ്പെട്ടു. സമൂഹ മാധ്യമത്തിലൂടെ ഗായകൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ശബ്ദം നഷ്ടപ്പെട്ടതിനെ തുടർന്ന് 15 ദിവസം ശബ്ദത്തിന് വിശ്രമം നൽകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബ്‌ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല എന്നതാണ് ശബ്‌ദം നഷ്ട്ടപെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ വലിയ തിരിച്ചറിവ്. 15 ദിവസത്തെ വോയ്‌സ് റെസ്റ്റ്- എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം ഇതിനു പിന്നാലെ നിരവധി ആരാധകരാണ് ആശ്വാസ വാക്കുകളുമായി എത്തിയത്. ഗായകനോട് മിണ്ടാതിരിക്കാൻ പറഞ്ഞാലുള്ള അവസ്ഥ എന്താണ്. സാരമില്ല 15 ദിവസം മിണ്ടാതിരുന്നു ഇഷ്ടമുള്ള പാട്ടുകൾ കേൾക്കൂ. ആ ശബ്ദം കേൾക്കാൻ ഞങ്ങളും കാത്തിരിക്കാം.- എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഹരീഷും സിത്താര കൃഷ്ണകുമാറും ഉൾപ്പടെയുള്ള ഗായകർ യൂറോപ്യൻ ട്രിപ്പിന് പോയിരുന്നു. തുടർന്ന് യുകെയിലും അയർലൻഡിലുമായി നിരവധി ഷോകളിൽ ഇവർ പങ്കെടുത്തിരുന്നു.

