Sunday, October 4, 2026

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ഗായകൻ മധു ബാലകൃഷ്ണൻ

ദുബായ്: സിനിമ ലോകത്തെ നിരവധി താരങ്ങളാണ് ഗോൾഡൻ വിസ സ്വീകരിച്ചത്. ഇപ്പോഴിതാ ഗായകൻ മധു ബാലകൃഷ്ണനും ഗോൾഡൻ വിസ സ്വീകരിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പമാണ് മധു ബാലകൃഷ്ണൻ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് മധു ബാലകൃഷ്ണന്റെ ഗോൾഡൻ വീസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് മധുബാലകൃഷ്ണൻ ഗോൾഡൻ വിസ സ്വീകരിച്ചത്.

10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. മാത്രമല്ല കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. നേരത്തെ മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

Related Articles

Latest Articles