Sunday, December 28, 2025

ഐഡിയ സ്റ്റാർ സിംഗർ ഫെയിം, ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

കൊല്ലം: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗർ, ബിഗ്ബോസ് തുടങ്ങിയ റിയലിറ്റി ഷോകളില്‍ ശ്രദ്ധേയനായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി ഗാനമേള സദസുകളില്‍ പാടിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്.

2008 ൽ സ്റ്റാര്‍ സിങര്‍ ഷോയിലൂടെയാണ് തന്റെ മികവ് ലോകം അറിയുന്നത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം 2020 സീസണിലാണ് സോമദാസ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയത്. എന്നാല്‍, ഷോയില്‍ അധികം പൂര്‍ത്തിയാക്കും മുമ്പ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്. വിദേശത്തു നിരവധി സ്റ്റേജ് ഷോകളില്‍ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. വിവാഹിതനാണെങ്കിലും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്.

Related Articles

Latest Articles