Monday, April 29, 2024
spot_img

കുരുക്കിൽ …! സിസോദിയയെ അറസ്റ്റ് ചെയ്യും; ചോദ്യം ചെയ്യലിനായി സിബിഐ ആസ്ഥാനത്തെത്തി മനീഷ് സിസോദിയ

ദില്ലി : മദ്യ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്തെത്തി.സിസോദിയയെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ്. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലായതിനാൽ കഴിഞ്ഞ ഞായറാഴ്ച സിസോദിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കേസിൽ സിസോദിയയെ ഒക്ടോബർ 17 ന് സിബിഐ ചോദ്യം ചെയ്തിരുന്നു.

സിസോദിയക്കായി പ്രത്യേക ചോദ്യവലി തയ്യാറാക്കിയിട്ടുണ്ടായിരുന്നു എന്നാണ് സിബിഐ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യ നയ അഴിമതി കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് സിബിഐ യുടെ കുറ്റപത്രത്തിൽ പറയുന്നത്.

Related Articles

Latest Articles