Monday, September 28, 2026

പരിഭവങ്ങൾ ബാക്കിയാക്കി ബഫർ സോൺ ;പരാതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാറിന് കടുത്ത അലംഭാവം,കാൽലക്ഷം പരാതികളിൽ തീർപ്പായത് 18 എണ്ണം മാത്രം

തിരുവനന്തപുരം: ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത് 26,030 പരാതികളാണ്.അതിൽ ഇതുവരെ തീർപ്പാക്കിയത് 18 പരാതികൾ മാത്രമാണ്. പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച തീരാനിരിക്കെ ഗുരുതരമായ വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്പ് പരാതികൾ പരിഹരിച്ച് റിപ്പോർട്ട് നൽകുമെന്ന ഉറപ്പ് സർക്കാർ പാലിക്കാനുള്ള സാധ്യത കുറവാണ്.ബഫർ സോണിൽ പ്രതിഷേധം കത്തിപ്പടരുുമ്പോൾ സർക്കാറിനറെ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ താഴെത്തട്ടില പരാതികളിലെ തീർപ്പ് മാത്രം നോക്കിയാൽ മതി ആത്മാർത്ഥ എത്രത്തോളമുണ്ടന്നറിയാൻ.

ഉപഗ്രഹസർവ്വെ റിപ്പോർട്ടിലും സീറോ ബഫർ റിപ്പോർട്ടിലെ ഭൂപടത്തിലും സർവ്വെ നമ്പറുള്ള ഭൂപടത്തിലും പരാതി നൽകാനായിരുന്നു നിർദ്ദേശം. ഇതുവരെ കിട്ടി 26030 പരാതികളിൽ ആകെ പരിഹരിച്ചത് വെറും 18. പെരിയാർ വാലിയിൽ 16 ഉം ഇടുക്കിയിൽ രണ്ടും.33 പഞ്ചായത്തുകൾ വിവരങ്ങൾ അപലോഡ് ചെയ്തില്ല. കൂരാച്ചുണ്ടിൽ കിട്ടിയ 340 പരാതികളിൽ ഇരട്ടിപ്പ് ഉള്ളതിനാൽ ഒഴിവാക്കി. മലബാർ വന്യജീവി സങ്കേതത്തിൻറെ പരിധിയിൽ മാത്രം കിട്ടിയത് 5203 പരാതികൾ. ഒന്നിൽപോലും തീർപ്പില്ല.സർക്കാരിന്റെ ഈ അലംഭാവത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ വീണ്ടും പ്രതിഷേധങ്ങൾ ആളിക്കത്താനാണ് സാധ്യത.

Related Articles

Latest Articles