Monday, May 6, 2024
spot_img

അണക്കപ്പാറ സ്പിരിറ്റ് കേസ്; ഒളിവിൽപ്പോയ ഗോഡൗൺ ഉടമ സോമൻ നായർ കീഴടങ്ങി

പാലക്കാട്; പാലക്കാട്ടെ അണക്കപ്പാറ സ്പിരിറ്റ് കേസിൽ ഗോഡൗൺ ഉടമ സോമൻ നായർ കീഴടങ്ങി. കേസിലെ എട്ടാം പ്രതിയാണ് കീഴടങ്ങിയത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് സോമൻ നായർ കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ എക്‌സൈസും, ക്രൈംബ്രാഞ്ചും ഉടൻ അപേക്ഷ നൽകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമായിരുന്നു അണക്കപ്പാറയിലെ വൻ സ്പിരിറ്റ് വേട്ട. വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. 12 കന്നാസ് സ്പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് പിടികൂടിയത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. ഏകദേശം 12 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഏഴ് പേരെ സംഭവ സ്ഥലത്തു നിന്ന് പോലീസും, എക്‌സൈസും ചേർന്ന് പിടികൂടിയിരുന്നു. എന്നാൽ ഇതിനുപിന്നാലെ ഗോഡൗൺ ഉടമയായ സോമൻ നായർ പോകുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles