Wednesday, April 24, 2024
spot_img

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശിയുൾപ്പെടെ മൂന്നുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേരിൽ നിന്നായാണ് മൂന്നു കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണം പിടികൂടിയത്. വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാൻ എന്നിവരാണ് പിടിയിലായത്.

1.32 കിഗ്രാം സ്വർണ്ണം അടിവസ്ത്രത്തിൽ കടത്തുകയായിരുന്നു വടകര സ്വദേശിയായ മുസ്തഫ.
സോക്സിനുള്ളിലും ധരിച്ച പാന്‍റിനുള്ളിലും പ്രത്യേക അറകളുണ്ടാക്കിയാണ് ഇവർ സ്വർണ്ണമിശ്രിതം കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. സ്വർണ്ണമിശ്രിതത്തിന് പുറമെ സ്വർണ്ണ ചെയിനും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂർ സ്വർണ്ണക്കടത്തും, ക്വട്ടേഷൻ സംഘങ്ങൾ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ചതും ചർച്ചയാകുന്നതിനിടെയാണ് ഒരു കോടി വിലവരുന്ന വീണ്ടും സ്വർണ്ണം പിടികൂടിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles