Thursday, May 16, 2024
spot_img

‘ഭക്തിയുടെ പരമോന്നതിയിലെത്തിക്കുന്ന എന്തോ ഒന്ന് ശ്രീരാമ ചന്ദ്രന്റെ കണ്ണുകളിൽ പ്രകടമാവുന്നു’;അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അസം ഗവർണർ

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അസം ഗവർണർ ഗുലാബ് ചന്ദ് കതാരിയ. ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും തുടിക്കുന്ന രാംനഗരിയിലേക്ക് എത്തിച്ചേർന്ന് ശ്രീരാമചന്ദ്രനെ ദർശിക്കാൻ സാധിച്ചത് ഭാഗ്യവും അനുഗ്രഹവുമായി കണക്കാക്കുന്നുവെന്ന് കതാരിയ പറഞ്ഞു.

‘പുണ്യ ഭൂമിയായ അയോദ്ധ്യയിലേക്ക് വരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീരാമചന്ദ്രനെ ദർശിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ജീവൻ തുടിക്കുന്നത് പോലെ എനിക്ക് തോന്നി. നമ്മെ ആകർഷിക്കുന്ന, ഭക്തിയുടെ പരമോന്നതിയിലെത്തിക്കുന്ന എന്തോ ഒന്ന് ശ്രീരാമ ചന്ദ്രന്റെ കണ്ണുകളിൽ പ്രകടമാവുന്നു. 500 വർഷങ്ങൾക്ക് ശേഷം ഭഗവാൻ സ്വന്തം നഗരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഭാരതം രാമ രാജ്യത്തിലേക്ക് പ്രവേശിക്കുന്നു’ എന്ന് ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു.

ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ജനുവരി 23നാണ് രാമക്ഷേത്രം ഭക്തർക്കായി തുറന്ന് കൊടുത്ത്. രണ്ട് മാസം പിന്നിടുമ്പോഴും രാമനഗരിയിലേക്ക് ശ്രീരാമചന്ദ്രനെ ദർശിക്കാൻ വരുന്ന ജനങ്ങളുടെ കുത്തൊഴുക്ക് തുടർന്നു കൊണ്ടരിക്കുകയാണ്.

Related Articles

Latest Articles