Saturday, May 4, 2024
spot_img

ശ്വാസംമുട്ടിയപ്പോളും വിളിച്ചത് ‘മോനേ’ എന്ന്.. മകൻ,സ്വത്തിനും പണത്തിനുമായി അമ്മയെ കഴുത്ത്ഞെരിച്ച് കൊന്നു|Murder|Kollam

കൊല്ലത്ത് സ്വത്ത് ലഭിക്കാനായി മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി.ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകൻ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിനായിരുന്നു ദേവകിമരിച്ചത്. സ്വത്ത് സ്വന്തമാക്കാൻ മകൻ ഭാര്യയുടെ സഹായത്തോടെ നടത്തിയ കൊലപാതകം പൊലീസിൻ്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് തെളിഞ്ഞത്.

ഈ മാസം ഒന്നിനാണ് ദേവകിയെ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത് .അമ്മയുടേത് സ്വാഭാവിക മരണമെന്ന് വരുത്താനായിരുന്നു മകൻ രാജേഷിൻ്റെയും മരുമകൾ ശാന്തിനിയുടെയും ശ്രമം. എന്നാൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേവകി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. രാജേഷിനെയും ശാന്തിനിയെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. അമ്മയുമായി രാജേഷ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.അമ്മയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും സ്വന്തമാക്കാൻ ഭാര്യയുടെ സഹായത്തോടെ താൻ അമ്മയെ കൊന്നതാണെന്നു രാജേഷ് പൊലീസിനോട് സമ്മതിച്ചു. ഇരു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

Related Articles

Latest Articles