കണ്ണൂർ : അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കണ്ണൂർ സ്വദേശി ഷിയാസിനെയാണ് പിതാവ് വെട്ടി പരിക്കേൽപ്പിച്ചത്. പ്രതി അബ്ദുൽ നാസർ മുഹമ്മദ് ആണ് മകനെ ആക്രമിച്ചത്. ഷിയാസിന്റെ കാലിനും കൈകൾക്കും ഉൾപ്പെടെ വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പരിയാരം പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസെത്താൻ വൈകിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
എന്തിനാണ് അബ്ദുൽ നാസർ മുഹമ്മദ് മകനെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് വ്യക്തമല്ല. ഇവർ തമ്മിൽ വഴക്കു നടന്നതായി സമീപവാസികൾ പറയുന്നു. ഷിയാസിന്റെ ശബ്‌ദം കേട്ടാണ് നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തിയത്.

