Friday, May 17, 2024
spot_img

പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ പരാതികള്‍ നല്‍കാന്‍ പ്രതേക സംവിധാനം ; ഇതിലൂടെ മേലുദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാം

പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ പരാതികള്‍ നല്‍കാൻ പ്രത്യേക സംവിധാനം നിലവില്‍ വന്നു. പോലീസിന്‍റെ വെബ് അധിഷ്ഠിത ഫയലിംഗ് സംവിധാനമായ ഐഎപിഎസിൽ പുതുതായി ചേര്‍ത്ത ഗ്രിവന്‍സസ് എന്ന മെനുവിലൂടെ പോലീസുകാർക്ക് മേലുദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാം.

ശമ്പളം, പെന്‍ഷന്‍, അച്ചടക്ക നടപടി, ശമ്പള നിര്‍ണ്ണയം, വായ്പകള്‍, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സര്‍വ്വീസ് സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ പോലീസ് ഉദ്യോഗസ്ഥർക്ക് നല്‍കാം. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച വിവരങ്ങളും ഈ സംവിധാനത്തിലൂടെ ഉടനടി അറിയാൻ സാധിക്കും . സംവിധാനത്തിന്‍റെ മേല്‍നോട്ടം ജില്ലാ പോലീസ് ഓഫീസുകളില്‍ മാനേജര്‍മാരും മറ്റ് പോലീസ് ഓഫീസുകളില്‍ സമാനറാങ്കിലെ ഉദ്യോഗസ്ഥരും നിര്‍വ്വഹിക്കും.

Related Articles

Latest Articles