Thursday, May 2, 2024
spot_img

ആർത്തവ അവധി : കേരളത്തിന് മുന്നേ നടന്ന് ബീഹാർ

കൊച്ചി : കുസാറ്റിൽ നടപ്പിലാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി എന്ന ചരിത്രപരമായ തീരുമാനം ഉന്നത വിദ്യാഭാസ വകുപ്പ് കൈക്കൊണ്ടിരുന്നു. ഉത്തരവ് വൻ കയ്യടിയാണ് നേടുന്നത്.

31 വർഷം മുൻപ് സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് രണ്ടു ദിവസത്തെ ആർത്തവ അവധി അനുവദിച്ച ബിഹാർ ഇക്കാര്യത്തിൽ കേരളത്തിനു മാതൃകയാണ്. ലാലുപ്രസാദ് സർക്കാരാണ് മൂന്നു പതിറ്റാണ്ട് മുൻപ് ചരിത്രപരമായ ഈ തീരുമാനം നടപ്പിലാക്കിയത്.

45 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് രണ്ടുദിവസത്തെ ആർത്തവ അവധി അനുവദിച്ച് 1992 ജനുവരി രണ്ടിനാണു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ പലസ്ത്രീകളിലും വ്യത്യസമായ രീതിയിലാണ് കണ്ടുവരുന്നത്. ആർത്തവകാലത്തെ ശാരീരിക–മാനസിക ആരോഗ്യം സ്ത്രീകളുടെ അവകാശമാണെന്ന കാഴ്ചപ്പാടിന്മേലായിരുന്നു 31 വർഷങ്ങൾക്കു മുൻപുള്ള ബീഹാർ സർക്കാർ നടപടി.

Related Articles

Latest Articles