Friday, October 16, 2026

ബെക്കാർഡിയിൽ ചിലന്തിയെ കണ്ടെത്തിയ സംഭവം;500 ഓളം ബോക്സുകളിൽ ഉള്ള മദ്യക്കുപ്പികളുടെ വിൽപന മരവിപ്പിച്ചു

തിരുവനന്തപുരം:ബെക്കാർഡിയിൽ ചിലന്തിയെ കണ്ടെത്തിയ ബാച്ചിലെ 500 ഓളം ബോക്സുകളിൽ ഉള്ള മദ്യക്കുപ്പികളുടെ വിൽപ്പന മരവിപ്പിച്ചു.തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിലെ മദ്യക്കുപ്പിയിലായിരുന്നു ചിലന്തിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാർഡി ലെമൻ എന്ന ബ്രാൻഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടർന്ന് മദ്യക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റിൽ തിരികെ ഏൽപ്പിച്ചു. ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വിൽപന നടത്തുന്നതായും പരാതിയുണ്ട്.

Related Articles

Latest Articles