Sunday, September 20, 2026

ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം; തലസ്ഥാനത്ത് ഇന്ന് രണ്ടായിരം യുവജനങ്ങൾ തിരി തെളിയിക്കുന്നു

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണത്തിൽ ദുരിതത്തിലായ ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രണ്ടായിരം യുവജനങ്ങൾ തിരികൾ തെളിയിച്ച് പ്രാർത്ഥിക്കും. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് തിരുവനന്തപുരം മേജർ അതിരൂപതയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 6.30ന് മാർ ഈവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കൺവഷൻ സെൻററിലാണ് പരിപാടി നടക്കുന്നത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയും മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

Related Articles

Latest Articles