Thursday, September 24, 2026

ഈസ്റ്റർ ദിനത്തിലെ സ്ഫോടനപരമ്പര; മരിച്ചവരുടെ എണ്ണം തിരുത്തി ശ്രീലങ്ക

കൊളംബോ∙ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കൻ അധികൃതർ. നേരത്തേ 359 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇവർ അറിയിച്ചിരുന്നത്. എന്നാൽ ചിലരുടെ പേരുകൾ ഒന്നിലധികം തവണ പട്ടികയിൽ ഉൾപ്പെട്ടതാണു തെറ്റുവരാൻ കാരണമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. അപ്പോഴാണു പലരെയും ഒന്നിലധികം തവണ കണക്കിൽപ്പെടുത്തിയതായി കണ്ടെത്തിയത്. പല മൃതദേഹങ്ങളും പൂർണമായും തകർന്നും നശിച്ചുമാണുണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

Related Articles

Latest Articles