Sunday, September 27, 2026

‘പടച്ചോനെ ഇങ്ങള് കാത്തോളീ’യുമായി ശ്രീനാഥഭാസി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ബിജിത്ത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ഉദ് തിയേറ്റുകളിലെത്തും. ആന്‍ ശീതള്‍, ഗ്രേസ് ആന്റണി, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്ബ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്ബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘വെള്ളം’, ‘അപ്പന്‍’ എന്നിവയാണ് ഇവര്‍ നിര്‍മിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും.

ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ നിധീഷ് നടേരി, ബി.കെ. ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. കിരണ്‍ ദാസ് എഡിറ്റിങ്ങും, വിഷ്ണു പ്രസാദ് ഛായഗ്രഹണം, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. സുജിത്ത് മട്ടന്നൂര്‍ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്.

Related Articles

Latest Articles