Friday, May 17, 2024
spot_img

ന്യൂസീലന്‍ഡിൽ ഭീകരാക്രമണം; സൂപ്പർമാർക്കറ്റിനുള്ളിൽ നുഴഞ്ഞുകയറിയ ഭീകരൻ ആറുപേരെ കുത്തിവീഴ്ത്തി

വില്ലിംഗ്ടൺ: ന്യൂസീലന്‍ഡിൽ ഭീകരാക്രമണം. രാജ്യത്തെ സുപ്രധാനമായ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നുഴഞ്ഞുകയറിയ ഭീകരന്‍ ആറ് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അതേസമയം ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആർഡേണ്‍ പ്രതികരിച്ചു.

എന്നാൽ സംഭവ സ്ഥലത്തുവച്ചുതന്നെ പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി. ഇയാളുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സൂപ്പർമാർക്കറ്റിലെ ആളുകൾ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയിൽ ദൃശ്യമാണ്. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സൂപ്പർമാർക്കറ്റിൽ നിന്നും 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒക്ക്‌ലൻഡിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ തിരക്ക് കുറവായിരുന്നു.

എന്നാൽ 2011 ലാണ് ശ്രീലങ്കന്‍ പൗരനായ ഇയാള്‍ ന്യൂസീലന്‍ഡില്‍ എത്തിയത്. അക്രമി നേരത്തെതന്നെ തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്നതായും, ഇയാളെ തുടരെ പോലീസും, അന്വേഷണ സംഘങ്ങളും നിരീക്ഷിച്ചു വരികയായിരുന്നു. അതിനുപിന്നാലെയാണ് ഇയാൾ ആക്രമണം നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles