Friday, May 17, 2024
spot_img

അങ്കമാലിയിൽ വീണ്ടും പഴകിയ ഭക്ഷണം ; പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ നഗരസഭ കാര്യാലയത്തിൽ പ്രദർശിപ്പിച്ചു

കൊച്ചി ; സംസ്ഥാനമെമ്പാടും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന നടക്കുന്ന സാഹചര്യത്തിൽ
അങ്കമാലിയിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. അങ്കമാലിയിലെ രണ്ടു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് അങ്കമാലിയിലെ ആലിബാബ, ബദരിയാ എന്നീ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെടുത്തത്. ഇവിടെ നിന്നും പിടിച്ചെടുത്ത
ഭക്ഷണസാധനങ്ങളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ അങ്കമാലി നഗരസഭ കാര്യാലയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles