Thursday, April 25, 2024
spot_img

തുടർച്ചയായി നാലാം ദിവസവും വിപണികൾ നഷ്ടത്തിൽ; സെൻസെക്സ് 430 പോയിന്റും നിഫ്റ്റി 136 പോയിന്റും ഇടിഞ്ഞു

മുംബൈ: ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് വിപണികൾ നഷ്ടത്തോടെ തുടങ്ങി. ഇതോടെ തുടര്‍ച്ചയായി നാലാംദിവസവും വിപണി നഷ്ടത്തിലായി. നിഫ്റ്റി 17,600ന് താഴെയെത്തി. സെന്‍സെക്‌സ് 430 പോയന്റ് താഴ്ന്ന് 58,900ലും നിഫ്റ്റി136 പോയന്റ് നഷ്ടത്തില്‍ 17,596ലുമാണ് വ്യാപാരം ആരംഭിച്ചത്.ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഐടിസി, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും ബോണ്ട് ആദായത്തിലെ വര്‍ധനവും നിക്ഷേപകരെ ഓഹരി വിപണിയില്‍നിന്ന് തല്‍ക്കാലം മാറ്റിനിർത്തുന്നുണ്ട്.

Related Articles

Latest Articles