Monday, October 12, 2026

നേട്ടം തുടരാനാകാതെ ഓഹരി വിപണികൾ; നഷ്ടക്കണക്കുകൾ മറന്ന് ഉയർത്തെഴുന്നേറ്റ് അദാനി ഗ്രൂപ്പ് ഓഹരികള്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകള്‍ക്ക് ആവർത്തിക്കാനായില്ല. കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയില്‍ ഉണ്ടാക്കിയ വില്പന മനോഭാവത്തിൽ ഓഹരി വിപണികൾ നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സ് 501.73 പോയന്റ് നഷ്ടത്തില്‍ 58,909.35ലും നിഫ്റ്റി 129 പോയന്റ് താഴ്ന്ന് 17,321.90ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതെ സമയം നഷ്ടക്കണക്കുകൾ മറന്ന് ഉയർത്തെഴുന്നേറ്റ അദാനി ഗ്രൂപ്പ് ഓഹരികള്‍ അഞ്ചു ശതമാനംവരെ ഉയര്‍ന്നു.

മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ടിസിഎസ്, എസ്ബിഐ ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ പ്രമുഖ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നഷ്ടംനേരിട്ടത്. അതെ സമയം അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, കോള്‍ ഇന്ത്യ, ബിപിസിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, ബാങ്ക് എന്നിവ 0.8 മുതൽ 1ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. റിയാല്‍റ്റിയാകട്ടെ രണ്ടു ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്

Related Articles

Latest Articles