Friday, May 10, 2024
spot_img

ഒമൈക്രോൺ ഭീതിയിൽ തകർന്ന് ഓഹരിവിപണികൾ. ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തിൽ 2 % ഇടിഞ്ഞ് സെൻസെക്സ്

രാജ്യത്തെ ഓഹരി വിപണികളിൽ ഒമൈക്രോൺ ഭീതിയെ തുടർന്നുണ്ടായ വിൽപ്പന സമ്മർദ്ദത്തിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. BSE 1190 പോയിന്റും നിഫ്റ്റി 371 പോയിന്റും താഴ്ന്നു. ടാറ്റ സ്റ്റീൽ, എസ് ബി ഐ, ബജാജ് ഫിനാൻസ്, HDFC ബാങ്ക് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത് .ലോകമെമ്പാടുമുള്ള ഒമൈക്രോൺ കേസുകളുടെ വർദ്ധനവ് നിക്ഷേപകരെ ആശങ്കയിലാക്കിയതാണ് വിപണിയുടെ തകർച്ചക്ക് കാരണം.

ഇന്ത്യയുടെ ഒമൈക്രോൺ കേസ്സുകൾ 160 ആയി ഉയർന്നിട്ടുണ്ട്. 11 സംസ്ഥാനങ്ങളിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ കേസ്സുകളിൽ 54 എണ്ണം മഹാരാഷ്ട്രയിൽ നിന്നാണ്.തീവ്രമായ കോവിഡ് വ്യാപനം സംബന്ധിച്ച മുന്നറിയിപ്പുകൾ അമേരിക്കയിലും യൂറോപ്പിലും നിലവിൽ വന്നു. നെതർലൻഡ്‌സ്‌ ഞായറാഴ്ച്ച മുതൽ ലോക്ക് ഡൗണിലാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻ തോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും വിപണിയുടെ തകർച്ചക്ക് കാരണമായിട്ടുണ്ട്. ഈ മാസം ഇതുവരെ 17500 കോടിയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ പിൻവലിച്ചത്

Related Articles

Latest Articles