Wednesday, May 8, 2024
spot_img

മദ്ധ്യപ്രദേശിൽ കന്‍വാര്‍ യാത്രയ്ക്ക് നേരെ കല്ലേറ്; പിന്നാലെ തമ്മിൽത്തല്ലും പോലീസ് ലാത്തിച്ചാർജ്ജും, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം, ആളപായമില്ല

മദ്ധ്യപ്രദേശിൽ കന്‍വാര്‍ യാത്രയ്ക്ക് നേരെ കല്ലേറ്. ഖാണ്ഡ്വയില്‍ ആണ് കല്ലേറുണ്ടായത്. പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘർഷത്തിൽ ആളപായം നടന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

കഹര്‍വാഡിയില്‍ എത്തിയപ്പോള്‍ ആണ് ഒരു സംഘം യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞത്. സംഘര്‍ഷത്തില്‍ ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോൾ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. അഭ്യൂഹങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Latest Articles