Tuesday, December 30, 2025

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; പത്രം എടുക്കാനായി റോഡിലിറങ്ങി; കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവറുടെ കാലിൽ പിന്നിൽ നിന്ന് എത്തിയ തെരുവ് നായ കടിച്ചു; ഗുരുതര പരിക്ക്

കൊല്ലം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. കൊല്ലത്ത് ഇന്ന് ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു. ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കല്ലുവെട്ടാൻകുഴി എ എസ് ഭവനിൽ സുഗതനയാണ് തെരുവ് നായ ആക്രമിച്ചത്.

രാവിലെ 6.30 ഓടെ പത്രം എടുക്കാനായി റോഡിലിറങ്ങിയപ്പോഴാണ് സുഗതന്റെ കാലിൽ പിന്നിൽ നിന്ന് എത്തിയ തെരുവ് നായ കടിച്ചത്.ആക്രമണത്തിൽ സുഗതന്റെ കാലിന് ആഴത്തിലുളള മുറിവ് ഏറ്റിട്ടുണ്ട്.പരുക്കേറ്റ സുഗതനെ കടയ്ക്കൽ പാരിപ്പളളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles