33 വർഷത്തിന് ശേഷം കശ്മീർ ജനത മുഹറം ഘോഷയാത്ര നടത്തി. പിന്നാലെ ശ്രീനഗർ- ജമ്മു കശ്മീരിലെ തെരുവ് അക്രമം അവസാനിച്ചതായും കേന്ദ്രഭരണപ്രദേശത്ത് സമാധാന യുഗം ഉദിച്ചതായും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി.
“ഇന്ന് മുഹറം ഘോഷയാത് സമാധാനപരമായി ശ്രീനഗറിൽ സമാപിച്ചുവെന്ന് നിങ്ങളോട് പറയാൻ എനിക്ക് സന്തോഷമുണ്ട്. മതപരമായ സംഭവങ്ങളിൽ രാഷ്ട്രീയം ചെയ്യുന്നത് തെറ്റാണ്.. ചിലർ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി പലപ്പോഴും ബന്ദിന് ആഹ്വാനം ചെയ്യാറുണ്ട്. ഇപ്പോൾ, ആളുകൾ രാത്രി 10 മണിക്ക് പോളോ വ്യൂ മാർക്കറ്റിലേക്ക് ഷോപ്പിംഗിന് പോകുന്നു അല്ലെങ്കിൽ കുട്ടികൾ ഝലം ബണ്ടിലൂടെ ഐസ്ക്രീം കഴിക്കാൻ പോകുന്നു, ചിലർ ഗിറ്റാർ വായിക്കുകയോ പാട്ട് പാടുകയോ ചെയ്യുന്നു. ശ്രീനഗറിലെയും കശ്മീരിലെയും സമാധാനത്തിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതായി ഞാൻ കരുതുന്നു. സമാധാനം ഉണ്ടാകുമ്പോൾ, നമുക്ക് വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ കഴിയും. കലുഷിതമായ സ്ഥലങ്ങളിൽ ഒരു വികസനവും ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല.
കശ്മീരിലെ യുവാക്കൾ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി. ആഗോള തലത്തിൽ പോലും അവർ കഴിവ് തെളിയിക്കുന്നു” – സൂഫിസത്തെക്കുറിച്ചുള്ള ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മനോജ് സിൻഹ പറഞ്ഞു.

