Thursday, May 2, 2024
spot_img

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ​ ഉസ്താദ് റാഷി​ദ് ഖാൻ അന്തരിച്ചു ! വിടവാങ്ങിയത് സം​ഗീത സംവിധായകനായും ഗായകനായും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ

പ്രശസ്ത ഹിന്ദുസ്ഥാനി സം​ഗീതജ്ഞനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ​ ഉസ്താദ് റാഷി​ദ് ഖാൻ (55) അന്തരിച്ചു. അർബുദ രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും നാളുകളായി ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയായിരുന്നു.

പ്രശസ്ത ഗായകനും രാംപുർ-സഹസ്വാൻ ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ് റാഷിദ് ഖാൻ. ജബ് വി മെറ്റ്, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ആരാധക വൃന്ദം വർദ്ധിപ്പിച്ച അദ്ദേഹം സം​ഗീത സംവിധായക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.

11-ാം വയസിൽ കച്ചേരി അവതരിപ്പിച്ചാണ് അദ്ദേഹം മുഖ്യധാരാ സംഗീതത്തിലേക്ക് കടന്നു വരുന്നത്. 14-ാം വയസിൽ കൊൽക്കത്തയിൽ ഐടിസി സം​ഗീത് റിസർച്ച് അക്കാദമിയിൽ ചേർന്നു. 2006-ൽ പത്മശ്രീയും 2022-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2006-ൽ സം​ഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ബുധനാഴ്ച സംസ്ഥാന ​ ബഹുമതികളോടെയായിരിക്കും റാഷിദ് ഖാൻ്റെ അന്ത്യകർമ്മങ്ങൾ നടക്കുക.

Related Articles

Latest Articles