Saturday, April 27, 2024
spot_img

സൊമാലിയയിൽ ചാവേർ ബോംബാക്രമണം ; ഒരു സൈനികൻ കൊല്ലപ്പെട്ടു ; ആറ് പേർക്ക് പരിക്കേറ്റു

സോമാലിയ : തലസ്ഥാനമായ മൊഗാദിഷുവിന്റെ പടിഞ്ഞാറുള്ള സൈനിക താവളത്തിൽ ഞായറാഴ്ച്ച ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സൊമാലിയയിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.

സ്‌ഫോടകവസ്തു പൊട്ടിക്കുന്നതിന് മുമ്പ് ഞായറാഴ്ച്ച പുലർച്ചെ സൈനിക താവളത്തിൽ കയറിയ ചാവേർ ഒരു സാധാരണ സൈനികനെപ്പോലെ വേഷംമാറി മറ്റുള്ളവരോടൊപ്പം ചേരുകയായിരുന്നുവെന്ന് ക്യാപ്റ്റൻ ഏഡൻ ഒമർ പറഞ്ഞു.

“ഞങ്ങൾക്ക് ഒരു സൈനികനെ നഷ്ടപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു,” അദ്ദേഹം പറഞ്ഞു

ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല, എന്നാൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൽ ഷബാബ്, സൊമാലിയയിലും മറ്റിടങ്ങളിലും ബോംബാക്രമണങ്ങൾ പതിവായി നടത്താറുണ്ട്.

സൊമാലിയയിലെ കേന്ദ്രസർക്കാരിനെ താഴെയിറക്കാനും ഇസ്ലാമിക ശരീഅത്ത് നിയമത്തിന്റെ കർശനമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി സ്വന്തം ഭരണം സ്ഥാപിക്കാനും അൽ ഖ്വയ്ദ സഖ്യകക്ഷി ആഗ്രഹിക്കുന്നു.

Related Articles

Latest Articles