Sunday, October 11, 2026

കാണാതായ വീട്ടമ്മ തൂങ്ങി മരിച്ചു; മൃതദേഹത്തിൻ്റെ കൈഞരമ്പുകൾ അറുത്ത നിലയിൽ

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ വീട്ടമ്മയെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ചിങ്ങേലി ശ്രീമന്ദിരത്തില്‍ ഇന്ദിരാമ്മയെ(61)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ തിരച്ചിലില്‍ ചടയമംഗലത്തിന് സമീപം മുരുക്കുമണ്ണില്‍ എംസി റോഡിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇന്ദിരാമ്മ വീട് വിട്ടിറങ്ങിയത്. ഏറെ നേരമായി തിരിച്ചെത്താതെ ആയതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്പുകളും അറുത്ത നിലയിലായിരുന്നു. അതേസമയം ഇവര്‍ തൊട്ടടുത്ത മറ്റൊരു മരത്തിലും തൂങ്ങി മരിയ്ക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles