Friday, October 16, 2026

അനധികൃതമായി ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്ന് വില്‍പന; സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്ത് അധികൃതര്‍

കുവൈറ്റ് സിറ്റി: അനധികൃതമായി ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ വില്‍പന നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ കുവൈറ്റിൽ നടപടി. കുവൈറ്റ് മുനിസിപ്പാലിറ്റിയും കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്.

ബറായ സലീമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അബോര്‍ഷനും ഗര്‍ഭനിരോധനത്തിനും ഉപയോഗിക്കുന്ന ഗുളികകള്‍ അധികൃതര്‍ പരിശോധനയില്‍ പിടിച്ചെടുക്കുകയായിരുന്നു. ലൈസന്‍സില്ലാതെ മരുന്നുകള്‍ വിറ്റതിന് സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles