Friday, October 2, 2026

ഇഞ്ചുറി ടൈമിൽ ക്രിസ്റ്റിയാനോയുടെ കന്നി ഗോൾ; തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് അൽ നസർ

സൗദി ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ കന്നി ഗോൾ പിറന്നു. ഈ ഗോളിലൂടെ സ്വന്തം ടീമായ അൽ നസ്‌റിനെ തോൽവിയിൽ നിന്നും റൊണാൾഡോ രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ സമനില ഗോൾ. അൽ ഫത്തേയും തമ്മിലുള്ള മത്സരം 2-2 എന്ന സമനിലയിൽ പിരിഞ്ഞു

12ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ടെല്ലോയിലൂടെ ഫത്തേയാണ് സ്‌കോറിംഗ് ആരംഭിച്ചത്. 42ാം മിനിറ്റിൽ ടാലിസ്‌കയിലൂടെ അൽ നസർ ഒപ്പമെത്തി. രണ്ടാം പകുതിയിലെ 58ാം മിനിറ്റിൽ ഫത്തേ വീണ്ടും ലീഡെടുത്തു. സോഫിയാനാണ് ഗോൾ നേടിയത്. അൽ നസർ തുടർച്ചയായ രണ്ടാം തോൽവി ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമിൽ പെനാൽറ്റി ലഭിക്കുന്നതും ക്രിസ്റ്റ്യാനോ ഇത് അനായാസം വലയിലേക്ക് ഇടുന്നതും. 15 കളിയിൽ നിന്ന് 34 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അൽ നസർ

Related Articles

Latest Articles