Friday, October 16, 2026

പാക് ക്രിക്കറ്റ് ടീമിന് പിന്തുണ; ഗോവയിൽ കടക്കാരനെക്കൊണ്ട് ജനക്കൂട്ടം പരസ്യമായി മാപ്പു പറയിച്ചു

പനാജി : ന്യൂസീലാൻഡിനെതിരെ അരങ്ങേറിയ ടെസ്റ്റ് മത്സരത്തിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിന്തുണ പ്രഖ്യാപിച്ചയാളെ ജനക്കൂട്ടം പരസ്യമായി മാപ്പ് പറയിപ്പിച്ചു. ഇയാളെക്കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. ഗോവയിലെ കലൻഗൂട്ടിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ഒരു ട്രാവൽ വ്ലോഗർ പങ്കുവച്ച വീഡിയോയിലാണ് കടക്കാരൻ തന്റെ പാകിസ്ഥാൻ പ്രേമം പങ്കുവച്ചത്. പാക്കിസ്ഥാൻ– ന്യൂസീലൻഡ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര നടക്കുന്ന സമയത്താണ് സംഭവം.

ആവേശത്തോടെ മത്സരം കാണുന്ന ഇയാളോട് ‘താങ്കൾ ന്യൂസീലൻഡിനെയാണോ പിന്തുണയ്ക്കുന്നത്’ എന്നു വ്ലോഗർ ചോദിക്കുമ്പോൾ വ്ലോഗറെപോലും അത്ഭുതപ്പെടുത്തികൊണ്ട് താൻ പാകിസ്ഥാനെയാണ് പിന്തുണയ്ക്കുന്നത് എന്നിയാൾ തുറന്നു പറയുന്നു. കാരണമായി ഒരു മതപരാമർശവും ഇയാൾ നടത്തി

സാമൂഹ മാദ്ധ്യമങ്ങളിലൂടെ വീഡിയോ വൻതോതിൽ പ്രചരിച്ചതോടെ യുവാക്കളടക്കം ഒരുസംഘം വ്യാഴാഴ്ച കടക്കാരനെ ചോദ്യം ചെയ്യുകയും മാപ്പു പറയിപ്പിക്കുകയുമായിരുന്നു. മുട്ടുകുത്തി ഈ രാജ്യത്തെ ജനങ്ങളോടു മാപ്പു ചോദിക്കാൻ ആൾക്കൂട്ടം കടക്കാരനോടു ആവശ്യപ്പെട്ടപ്പോൾ ഇയാൾ വിസമ്മതിച്ചെങ്കിലും ജനരോഷമേറിയതോടെ മുട്ടുകുത്തി കൈകൾ ചെവിയിൽ ചേർത്തുപിടിച്ചാണ് ഇയാൾ മാപ്പു ചോദിച്ചത്.ഇതിനു ശേഷമാണ് ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കാൻ ആൾക്കൂട്ടം ഇയാളെ നിർബന്ധിച്ചത്.

Related Articles

Latest Articles