Monday, May 13, 2024
spot_img

ശ്രീരാമനെ വരവേൽക്കാനൊരുങ്ങി സൂറത്ത് ; 115 അ‌ടി ഉയരത്തിൽ രാമന്റെ ചിത്രം പ്രിന്റ് ചെയ്ത ബാനർ ; വൈറലായി ചിത്രങ്ങൾ

ജനുവരി 22 നു നടക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി നിരവധി ഭാരതീയർ കാത്തിരിക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങൾ അ‌യോദ്ധ്യയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ശ്രീരാമനെ സ്വാഗതം ചെയ്യാൻ സൂറത്തിലെ ഒരു കെട്ടിടത്തിൽ പ്രത്യക്ഷപ്പെട്ട ബാനർ ആണ് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

115 അ‌ടി ഉയരത്തിലുള്ള രാമന്റെ ചിത്രം പ്രിന്റ് ചെയ്ത ബാനർ ആണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും തൂക്കിയിരിക്കുന്നത്. ശ്രീരാമന്റെ ചിത്രത്തോടൊപ്പം ജയ് ശ്രീറാം എന്നും ബാനറിൽ കുറിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്ക് മുകളിൽ ഇത്തരം ജയ് ശ്രീറാം ബാനറുകൾ ഉയർത്താൻ ജനങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഭഗവാൻ ശ്രീരാമൻ എത്തിയത് പോലെയാണ് ഇപ്പോൾ തോന്നുന്നതെന്നും സൂറത്തിലെ എല്ലാവരുടെയും സഹകരണത്തോടെയാണ് ഇങ്ങനെയൊരു കാര്യം സാദ്ധ്യമായതെന്നും ​ബാനർ തയ്യാറാക്കിയ പ്രവീൺ ഗുപ്ത പറയുന്നു. സൂറത്തിലാകെ 132ഓളം ഫ്ലാറ്റുകൾ ഉണ്ട്. എല്ലായിടത്തും ജയ് ശ്രീറാം എന്ന നാമം മുഴങ്ങണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സൂറത്തിൽ ഇതുപോലൊരു ബാനർ ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ആളുകൾ പറയുന്നു. അതേസമയം, അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ഗുജറാത്തിലെ സൂറത്തിൽ നിന്നും രാമന്റെ കഥ പ്രിന്റ് ചെയ്തുകൊണ്ടുള്ള സാരി രാമക്ഷേത്രത്തിന് സമർപ്പിച്ചതും വലിയ വാർത്തയായിരുന്നു.

Related Articles

Latest Articles