Saturday, September 19, 2026

ഐ പി എൽ;ഇന്ന് രണ്ട് മത്സരങ്ങൾ,പോരാടാനുറച്ച് ടീമുകൾ, ബാംഗ്ലൂർ ദില്ലിയെയും ലക്നൗ പഞ്ചാബിനെയും നേരിടും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ അരങ്ങേറും.ബാംഗ്ലൂർ ദില്ലിയെയും ലക്നൗ പഞ്ചാബിനെയും നേരിടും.പരസ്പരം പോരാടാനുറച്ച് തയ്യാറെടുപ്പുകളോടെ ഓരോ ചുവടും വയ്ക്കുകയാണ് ടീമുകൾ.എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാത്രി 7.30ന് ലക്നൗ സൂപ്പർ ജയൻ്റ്സ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ഏകദിന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് പഞ്ചാബ് കിംഗ്സിനെ നേരിടും.ബാംഗ്ലൂർ ആദ്യ കളി മുംബൈയെ വീഴ്ത്തിയെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിൽ രണ്ട് തരത്തിൽ പരാജയപ്പെടുകയും ചെയ്തു. ആദ്യ കളി ബാറ്റർമാർ ചതിച്ചപ്പോൾ അടുത്ത കളി ബൗളർമാർ കൈവിട്ടു. ബാറ്റിംഗ് നിരയിൽ ടോപ്പ് ഓർഡർ ഫോമിലാണ്. ഡുപ്ലെസി, കോലി, മാക്സ്‌വൽ എന്നിവരെ മാറ്റിനിർത്തായി ദിനേഷ് കാർത്തിക് നിരാശപ്പെടുത്തുന്നു. മൂന്നാം നമ്പറും പരിഹരിക്കപ്പെട്ടിട്ടില്ല. ബൗളിംഗിൽ മുഹമ്മദ് സിറാജ് മികച്ചുനിൽക്കുന്നുണ്ട്. ഹർഷൽ പട്ടേലും ആകാശ് ദീപും നിരാശപ്പെടുത്തുകയാണ്.

ഡൽഹി ക്യാപിറ്റൽസിൻ്റെ യാത്രയും ഒട്ടും സുഖകരമല്ലാതെയാണ്. ഡേവിഡ് വാർണറിൻ്റെ മെല്ലെപ്പോക്ക് തന്നെയാണ് ഡൽഹിയുടെ നടുവൊടിക്കുന്നത്. പൃഥ്വി ഷാ, റോവ്മൻ പവൽ റൈലി റുസോ എന്നിവരുടെ മോശം ഫോം, ഖലീൽ അഹ്‌മദ്, മുകേഷ് കുമാർ എന്നീ ബൗളർമാരുടെ അസ്ഥിരത തുടങ്ങിയ കാര്യങ്ങളും ഡൽഹിയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. മിച്ചൽ മാർഷ് തിരികെയെത്തിയതോടെ കഴിഞ്ഞ കളി നന്നായി പന്തെറിഞ്ഞ മുസ്തഫിസുർ പുറത്തിരിക്കേണ്ടിവരുമെന്നതും തലവേദനയാണ്.

Related Articles

Latest Articles