Saturday, January 3, 2026

ഇനി മുതൽ തമ്പാന്റെ കാവൽ: സുരേഷ് ​ഗോപി ചിത്രത്തിന്റെ ടീസർ പുറത്ത് ; ആവേശത്തിൽ ആരാധകർ

വീണ്ടും ആക്ഷൻ താരമായി നടൻ സുരേഷ് ഗോപിയെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്. ഈ ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഇപ്പോൾ ആരാധകരുടെ ആവേശം കൂട്ടിക്കൊണ്ട് ചിത്രത്തിലെ പുതിയ ടീസർ എത്തുകയാണ്. ചിത്രത്തിലെ ഒരു മാസ് രം​ഗമാണ് ടീസറിലൂടെ ആരാധകർക്ക് മുുന്നിലെത്തിയത്.

മലയാളത്തിൽ വലിയ ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് കാവൽ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഈ മാസം 25ന് തിയറ്റിലെത്തും.

അതേസമയം സുരേഷ് ​ഗോപിക്കൊപ്പം രഞ്ജി പണിക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.

Related Articles

Latest Articles