Friday, May 10, 2024
spot_img

സൂപ്പർ താരത്തിന്റെ മാസ് എൻട്രി കാത്ത്‌ സാംസ്‌കാരിക തലസ്ഥാനം;പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ തൃശൂരില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച്‌ സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തുടര്‍ന്നുള്ള അടിയന്തര യോഗങ്ങള്‍ക്കായി താരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗുരുവായൂരിലുള്ള സുരേഷ് ഗോപി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദില്ലിക്ക് തിരിക്കും. വൈകുന്നേരത്തോടെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും വിവരമുണ്ട്. ബിഡിജെഎസ്സിനായിരുന്നു തൃശൂര്‍ സീറ്റ് ബിജെപി നല്‍കിയത്. എന്നാല്‍ അവിടെ മത്സരിക്കാന്‍ തയ്യാറെടുത്ത തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബിഡിജെഎസ്സില്‍ നിന്ന് ബിജെപി തൃശൂര്‍ സീറ്റ് എറ്റെടുത്തത്.

സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നേതൃത്വം പരിഗണിച്ചെങ്കിലും സുരേഷ് ഗോപി നിന്നാല്‍ അത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.

Related Articles

Latest Articles