Saturday, May 4, 2024
spot_img

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമത്

ദില്ലി: ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമത്. രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. പ്രതിദിന രോഗികളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനമായി ഉയര്‍ന്നു. 2,86,434 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 573 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് 72 ശതമാനം പ്രായപൂര്‍ത്തിയായവര്‍ രണ്ട് ഡോസ് വാക്സിനുകളും 15 നും 18നും ഇടയിലുള്ള 52 ശതമാനം പേര്‍ ഒരു ഡോസ് വാക്സിനും സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ജനുവരി 1നും 7നും ഇടയില്‍ മാത്രം ലോകത്ത് ശരാശരി 2 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യം.

Related Articles

Latest Articles