Sunday, May 5, 2024
spot_img

സര്‍പ്രൈസ്…സര്‍പ്രൈസ്…സര്‍പ്രൈസ്…! വിഷ്‍ണുവിന് പിന്നാലെ ബി​ഗ് ബോസില്‍ അടുത്ത സര്‍പ്രൈസ് എവിക്ഷന്‍? പുറത്തുപോകുന്നത് നാദിറയോ ? കരച്ചിലടക്കാനാകാതെ ശോഭ; പുതിയ പ്രോമോ പുറത്ത്

ബി​ഗ് ബോസ് സീസൺ അഞ്ച് ഫൈനലിലേക്ക് നീങ്ങുകയാണ്. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം, ഈ സീസണിലെ ഏറ്റവും ഞെട്ടിച്ച എവിക്ഷന്‍ ഇന്നലെ നടന്ന വിഷ്ണു ജോഷിയുടെ പുറത്താവലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇന്നും അത്തരത്തില്‍ ഒരു അപ്രതീക്ഷിത എവിക്ഷന്‍ ഉണ്ടായേക്കാനുള്ള സാധ്യതകളാണ് പുതിയ പ്രൊമോയിൽ കാണുവാൻ സാധിക്കുന്നത്.

നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിവരായിരുന്നു ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതില്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഞെട്ടിച്ചുകൊണ്ട് വിഷ്ണു ജോഷി ഇന്നലെ പുറത്തായിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ നാല് പേര്‍ സേഫ് ആയതായാണ് പുതിയ പ്രൊമോയില്‍ കാണുവാൻ സാധിക്കുന്നത്. ജുനൈസ്, ഷിജു, അഖിൽ, സെറീന എന്നിവരാണ് സേഫ് ആയിരിക്കുന്ന മത്സരാർത്ഥികൾ.

അതേസമയം, അവശേഷിക്കുന്ന രണ്ട് മത്സരാർത്ഥികൾ റെനീഷയും നാ​ദിറയുമാണ്. ഇത്തവണ എവിക്റ്റ് ആയ ആളുടെ പേര് വായിക്കാനുള്ള അവസരം ലഭിക്കുന്നത് ശോഭയ്ക്കാണ്. പേര് കണ്ട് സങ്കടപ്പെടുന്ന ശോഭയെയും പ്രൊമോയില്‍ കാണാം. ഇരുവര്‍ക്കുമിടയിലുള്ള സൗഹൃദം അറിയാവുന്ന പ്രേക്ഷകര്‍ അത് നാദിറയുടെ പേരാണോ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്.

Related Articles

Latest Articles