Sunday, May 5, 2024
spot_img

രാജ്യത്തിന്റെ പ്രിയങ്കരിയായ രാഷ്ട്രീയ നേതാവ് മരണത്തിന്‌ കീഴടങ്ങിയത് പ്രധാനമന്ത്രിയെ അഭിനന്ദിച്ച ശേഷം

ദില്ലി; മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് വിടവാങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മണിക്കൂറുകൾക്ക് മുമ്പ് അഭിനന്ദിച്ച ശേഷം. 66കാരിയായ സുഷമ സ്വരാജിനെ ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകുന്നേരം പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ കശ്മീരിലെ 370 ആം വകുപ്പ് എടുത്ത് മാറ്റുന്ന ബില്‍ ലോക്സഭയും കൂടി പാസ്സാക്കിയതോടെയാണ് സുഷമ സ്വരാജ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്വീറ്റ് ഇട്ടത്. ജീവിതത്തിൽ ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നുമാണ് സുഷമ സ്വരാജ് അവസാനമായി അയച്ച ട്വീറ്റിൽ ഉള്ളത്.

Related Articles

Latest Articles