Saturday, October 10, 2026

സ്കൂളിലെ അടിപിടിക്കേസില്‍നിന്നും മകനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ;വീട്ടമ്മയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്ത എസ് ഐയ്ക്ക് കിട്ടിയത് മുട്ടൻ പണി

തിരുവനന്തപുരം : പോലീസ് സേനയ്ക്ക് വീണ്ടും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. സ്കൂളിലെ അടിപിടിക്കേസില്‍ നിന്നും മകനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം വീട്ടമ്മയെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്ത എസ് ഐ ക്ക് സസ്പെൻഷൻ.തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ എസ് ഐ എന്‍ അശോക് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി.തന്നെ നിരന്തരം വിളിച്ചും മെസ്സേജ് അയച്ചും ശല്യം ചെയ്യുന്നുവെന്നാണ് വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം നവംബര്‍ മാസത്തില്‍ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു എടച്ചേരിയിലെ മുന്‍ എസ് ഐ ആയിരുന്ന അബ്ദുള്‍ സമദിനെതിരായി എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പൊലീസ് മേധിവിക്ക് നല്‍കിയ പരാതി.

Related Articles

Latest Articles