Swasika says that this heat is not a problem...!

തിരുവനന്തപുരം: നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയ താരമാണ് നടി സ്വാസിക. ഇത്തവണ ആദ്യമായി ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത് താരം. ആറ്റുകാലിൽ പൊങ്കാല ഇടുന്നതിന് താരം കുടുംബസമേതമായാണ് അതിരാവിലെ എത്തിച്ചേർന്നത്.

ഞാൻ ആദ്യമായാണ് ആറ്റുകാലിൽ പൊങ്കാലയിടാൻ വരുന്നത്. തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അന്നൊന്നും എനിക്ക് പോകാൻ സാധിച്ചില്ല. ഇന്ന് അമ്മയും ചിറ്റമാരുമായി കുടുംബമായാണ് പൊങ്കാലയിടാൻ എത്തിയിരിക്കുന്നതെന്നും സ്വാസിക പറഞ്ഞു. സാധാരണ വെയിലത്ത് ഇറങ്ങുമ്പോൾ പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാറുണ്ട്. പക്ഷേ ഇവിടെ അതൊന്നും ഒരു കുഴപ്പമായി തോന്നുന്നില്ല. വെയിലാണെങ്കിലും ഭക്ഷണം വെള്ളവും ഒന്നുമില്ലാതെയാണെങ്കിലും നിൽക്കുന്നതിൽ പ്രശ്‌നമില്ലെന്നും സ്വാസിക പറഞ്ഞു.