ദില്ലി: നരേന്ദ്ര മോദി വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ഭവനില് നടക്കുന്ന ചടങ്ങില് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും.
സര്ക്കാരുണ്ടാക്കാന് നരേന്ദ്ര മോദിയെ ഇന്നലെ രാഷ്ട്രപതി ക്ഷണിച്ചിരുന്നു. അമിത് ഷായുടെ നേതൃത്വത്തിലുള്ള എന്ഡിഎ സംഘം രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിച്ചതിന് ശേഷമാണ് മോദിയെ മന്ത്രിസഭ രൂപീകരിക്കുന്നതിനായി രാഷ്ട്രപതി ക്ഷണിച്ചത്. മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയവും തീയതിയും നിര്ദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു.

