Sunday, May 19, 2024
spot_img

കുലുങ്ങിവിറച്ച് തായ്‌വാൻ: രാജ്യത്ത് ഇരട്ട ഭൂചലനം; 6.6 തീവ്രത രേഖപ്പെടുത്തി

തായ്‌പേയ്: ഇരട്ട ഭൂചലനത്തിൽ കുലുങ്ങിവിറച്ച് തായ്‌വാൻ( Taiwan Jolted By Magnitude 6.6 Earthquake). മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനം രാജ്യത്ത് രേഖപ്പെടുത്തിയത്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ തെക്കുകിഴക്കൻ തായ്‌വാനിലാണ് സംഭവിച്ചത്. ഹുവാലിയൻ കൗണ്ടിയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനവാസകേന്ദ്രങ്ങളിലെ കെട്ടിടങ്ങളിൽ വൻ പ്രകമ്പനം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പുലർച്ചെയോടെയാണ് തായ്പേയിൽ ഭൂചലനം രേഖപ്പെടുത്തിയത്. ടൈറ്റുങ് നഗരത്തിന് സമീപമാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ഹുവാലിയൻ-ടൈറ്റുങ് പ്രദേശങ്ങൾ പൊതുവെ പർവതപ്രദേശങ്ങളായാണ് അറിയപ്പെടുന്നത്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളാണിവിടം. എന്നാൽ തായ്‌വാൻ എന്ന രാജ്യം പൊതുവെ ഭൂകമ്പ സാധ്യതയുള്ള പ്രദേശമായാണ് കണക്കാക്കുന്നത്.

ഇതിനുമുൻപും ഇത്തരത്തിൽ നിരവധി ഭൂചലനങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. 2016ൽ ദക്ഷിണ തായ്‌വാനിൽ നടന്ന ഭൂചലനത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. അതിന് മുമ്പ് 1999ൽ നടന്ന ഭൂചലനത്തിൽ 2000ത്തിലധികം പേരും കൊല്ലപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്. അതേസമയം ഇന്ന് ഭൂചലനമുണ്ടായതോടെ പല മേഖലകളിലും അതീവ ജാഗ്രത വേണമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles