Monday, May 20, 2024
spot_img

പഞ്ചാബിൽ നേരിയ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

ഭട്ടീണ്ഡ: പഞ്ചാബിൽ നേരിയ ഭൂചലനം(Earthquake in Punjab with Magnitude 4.4 Strikes Near Bathinda) . പഞ്ചാബിലെ ഭട്ടീണ്ഡ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് മേഖലയിൽ ഭൂകമ്പം ഉണ്ടായത്. ഭട്ടീണ്ഡയിൽ നിന്ന് 231 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. അതേസമയം മേഖലയിൽ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles