കാബൂള്‍: പഞ്ച്ശീറിൽ പോരാട്ടം തുടരുന്നു. അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പിടിക്കാനുള്ള താലിബാനും വടക്കന്‍ സൈന്യവും തമ്മിലുളള ജീവന്മരണ പോരാട്ടം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. പഞ്ച്ശീര്‍ കീഴടക്കിയെന്ന താലിബാന്‍ അവകാശവാദം പ്രതിരോധ സേന തള്ളിയിരിക്കുകയാണ്. അതേസമയം ഇവിടെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ കനത്ത പോരാട്ടം നടത്തുന്നത് സ്ഥിരീകരിച്ച് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സലേ സ്ഥിരീകരിച്ചു. ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നും അംറുള്ള സലേ ആവശ്യപ്പെട്ടു.
അതേസമയം പഞ്ച്ശീർ വീണിട്ടില്ലെന്നും താന്‍ രാജ്യം വിട്ടെന്ന വാര്‍ത്ത തെറ്റാണെന്നും മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ് പറഞ്ഞു. ‘ഞങ്ങള്‍ വിഷമഘട്ടത്തിലാണെന്നതില്‍ സംശയമില്ല. താലിബാന്റെ അധിനിവേശ ശ്രമം തുടരുകയാണ്. ശക്തമായി പ്രതിരോധിക്കുന്നുണ്ട്’- സലേഹ് നല്‍കിയത് എന്നറിയിച്ച് ഒരു അന്താരാഷ്ട്ര മാധ്യമ പ്രവർത്തകൻ മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡീയോയില്‍ പറയുന്നു. ചെറുത്തുനില്‍പ് തുടരുകയാണ്. ഞാന്‍ എന്റെ മണ്ണില്‍ എന്റെ മണ്ണിനു വേണ്ടി, അതിന്റെ അന്തസ് കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിലാണ്-സലേ പറയുന്നു. പഞ്ച്ശീർ വീണെന്ന വാര്‍ത്ത ശരിയല്ലെന്ന സലേയുടെ മകന്‍ എബദുള്ള സലേയും പറഞ്ഞു. ആ വാര്‍ത്ത തെറ്റാണെന്നാണ് എബദുള്ളയുടെ സന്ദേശം.
എന്നാൽ അതിനിടെ പുതിയ സര്‍ക്കാരില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി.കാബൂളിലടക്കം സ്ത്രീകള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി. താലിബാന്‍ സഹ സ്ഥാപകന്‍ മുല്ല ബരാദറാകും സര്‍ക്കാരിനെ നയിക്കുക. ഹിബത്തുല്ല അകുന്‍സാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകന്‍ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാന്‍ നേതാക്കള്‍ സര്‍ക്കാറിന്റെ ഭാഗമാകും. അതേസമയം പഞ്ച്ശീര്‍ പ്രവിശ്യയിലെ സുതൂല്‍ ജില്ല പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. എതിരാളികളുടെ കൈയിലുള്ള 11 ഔട്ട് പോസ്റ്റുകള്‍ ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാന്‍ അവകാശപ്പെടുന്നു. പ്രതിരോധ സേനയിലെ 34 പേരെ വധിച്ചതായും താലിബാന്‍ സാംസ്‌കാരിക കമ്മീഷന്‍ അംഗം ഇനാമുല്ല സമന്‍ഗനി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ തങ്ങളുടെ ഏറ്റവും പ്രധാന സഖ്യകക്ഷി ചൈനയായിരിക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിൽ വൻ നിക്ഷേപത്തിനും പുനർനിർമാണ പദ്ധതികൾക്കും ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയും പ്രധാന സഖ്യകക്ഷിയാണെന്ന് താലിബാൻ പറഞ്ഞു. അഫ്ഗാൻ ജനതയ്ക്കു സഹായമെത്തിക്കുന്നതിനായി താലിബാനുമായി സഹകരിക്കുമെന്നും എന്നാൽ സർക്കാരിന് അംഗീകാരം നൽകി എന്നല്ല ഇതിനർഥമെന്നും യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസഫ് ബോറൽ അറിയിച്ചു. സമാനമായ സഹകരണം ബ്രിട്ടനും വാഗ്ദാനം ചെയ്തു. ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിലേക്കുള്ള സഹായങ്ങളുമായി ഐക്യരാഷ്ട്ര സംഘടനയുടെ ചില വിമാനങ്ങൾ സർവീസ് ആരംഭിച്ചു. താലിബാൻ അധികാരം പിടിച്ചതോടെ നിലച്ച പാശ്ചാത്യ സഹായങ്ങൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. അഫ്ഗാന്റെ യുഎസിലുള്ള നിക്ഷേപങ്ങൾ വിട്ടുകൊടുക്കാൻ ബൈഡൻ ഭരണകൂടം തയാറായിട്ടുമില്ല.
അതിനിടെ, കശ്മീരിൽ താലിബാൻ നിലപാട് മാറ്റിയിരിക്കുകയാണ്. കശ്മീരിലടക്കം ലോകത്തെവിടെയുമുള്ള മുസ്ലിങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാൻ പറഞ്ഞു. എന്നാൽ, ഏതെങ്കിലും രാജ്യത്തിനെതിരെ സായുധ നീക്കം നടത്തുന്നതു തങ്ങളുടെ നയമല്ലെന്നും താലിബാൻ ദോഹ ഓഫിസ് വക്താവ് സുഹൈൽ ഷഹീൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

