Thursday, May 2, 2024
spot_img

ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം; നിര്‍ണായക റോളില്‍ അമിതാഭ് ബച്ചന്‍


മുംബൈ:ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ വേഷമണിയുന്നു.ആല്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. അതിഥി വേഷത്തിലായിരിക്കും അദ്ദേഹം അഭിനയിക്കുക.കഥാഗതി നിര്‍ണയിക്കുന്ന റോളായിരിക്കും അദ്ദേഹത്തിന്റേത് എന്ന വിവരമാണ് ലഭിക്കുന്നത്. പൂജ ഭട്ട്,സണ്ണി ഡിയോള്‍,ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനെ അഭിനയിപ്പിക്കണമെന്ന താല്‍പ്പര്യത്തില്‍ മാറ്റി വെച്ചിരിക്കുന്ന റോളാണിത്. നിര്‍ണായക വഴിത്തിരിവാണ് ബച്ചന്റെ റോളിലൂടെ കഥയില്‍ സംഭവിക്കുകയെന്ന് ആര്‍ ബാല്‍കി അറിയിച്ചു. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. നേരത്തെ കാര്‍വാന്‍,സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളിലാണ് താരപുത്രന്‍ അഭിനയിച്ചത്. രണ്ട് ചിത്രങ്ങളും ബോളിവുഡില്‍ താരതമ്യേന നല്ല പ്രതികരണമാണ് ലഭിച്ചത്.

Related Articles

Latest Articles