Thursday, September 24, 2026

തമിഴ്നാട്ടില്‍ ക്ഷേത്രഗോപുരത്തില്‍ വന്‍ തീപിടിത്തം; വൻ അപകടം ഒഴിവാക്കിയത് അഗ്നിശമനസേനാ

ചെന്നൈ: തമിഴ്നാട്ടില്‍ ക്ഷേത്ര ഗോപുരത്തില്‍ വന്‍ തീപിടിത്തം. വിരുദുനഗറിലെ ശിവകാശിയിലുള്ള ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ഗോപുരത്തിലാണ് ഞായറാഴ്ച രാത്രിയോടെ തീപിടിച്ചത്.

നവീകരണ ജോലികള്‍ക്കായി മരംകൊണ്ടുള്ള ഫ്രെയിം കൊണ്ട് ഗോപുരം മൂടിയിരുന്നു. ഇവക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ കത്തിപിടിക്കുകയായിരിക്കുന്നു. രണ്ട് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. വിവാഹ ഘോഷയാത്രയുടെ ഭാഗമായി പൊട്ടിച്ച പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

Related Articles

Latest Articles