Thursday, September 24, 2026

മായം ചേർത്ത പാലുമായി കേരളത്തിൽ ; തമിഴ്‌നാട്ടിൽ നിന്നും വന്ന ടാങ്കർ ലോറി പിടിയിൽ

തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. കേരളത്തിലേക്ക് ടാങ്കറിൽ കൊണ്ടുവന്ന പാലാണ് പിടികൂടിയത്. കൊല്ലം ആര്യങ്കാവിൽ വച്ചാണ് 15300 ലിറ്റർ മായം കലർത്തിയ പാൽ പിടികൂടിയത്.

മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. തമിഴ് നാട്ടിൽ നിന്നും പത്തനംതിട്ട പന്തളത്തേക്കാണ് പാൽ കൊണ്ടുവന്നത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടിയത്. പാലുകൊണ്ടുവന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറും.

Related Articles

Latest Articles