Sunday, May 5, 2024
spot_img

ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഇന്ത്യ; മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടത് ആർആർആറിലെ ‘നാട്ടു നാട്ടു’

ദില്ലി : എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍. ആര്‍ ലോകത്തിന്റെ നെറുകയിൽ. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം സ്വന്തമാക്കി. എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്നാണ് നാട്ടു നാട്ടുവിന്റെ സംഗീതം നിർവഹിച്ചത്. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ആർആർആർ ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. രാജമൌലി ചിത്രത്തിൽ റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളിലെത്തി.

Related Articles

Latest Articles